ചേളന്നൂര്‍: ബ്ലോക്ക് ഓഫീസിനു മുന്നിലെ സമ്പൂര്‍ണ ശുചിത്വയജ്ഞം അറിയിപ്പ് ബോര്‍ഡ് പൊട്ടിത്തൂങ്ങി. ബോര്‍ഡ് ചെരിഞ്ഞതിനാല്‍ എഴുതിയ കാര്യങ്ങള്‍ വ്യക്തമായി വായിക്കാന്‍പറ്റാത്ത നിലയിലാണ്. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം സ്ഥാപിച്ച കേന്ദ്രജലവകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ബോര്‍ഡാണ് ഉപയോഗശൂന്യമായത്.

തകരഷീറ്റിലുള്ള ബോര്‍ഡ് ഏതുനിമിഷവും നിലംപതിക്കുമെന്ന അവസ്ഥയാണ്. ഒരു ഭാഗം കയറുപയോഗിച്ച് കാലില്‍ ബന്ധിപ്പിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഷീറ്റിനു ബലംനല്‍കുന്ന പട്ടികക്കഷ്ണങ്ങള്‍ പൊട്ടിയതിനാല്‍ വീഴുമെന്ന അവസ്ഥയാണ്. ശക്തമായ കാറ്റോ മറ്റോ വീശിയാല്‍ ബ്ലോക്കിനു മുന്‍ഭാഗത്ത് ബസ് കാത്തുനില്‍ക്കുന്നവരുടെ ദേഹത്തേക്കായിരിക്കും പതിക്കുക.