ചേളന്നൂര്‍: പാലത്ത് നവീന വായനശാല ആന്‍ഡ് ലൈബ്രറിയുടെ സുവര്‍ണജൂബിലി സ്മാരകമന്ദിരം ശിലാസ്ഥാപനം ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു. വായനശാലയുടെ ആദ്യകാല പ്രസിഡന്റ് പി.കെ. ആലി ശിലാസ്ഥാപനം നടത്തി. രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ ഒമ്പത് ലക്ഷത്തി മുപ്പതിനായിരം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല ഉപഹാരസമര്‍പ്പണം നടത്തി. സെക്രട്ടറി വി.പി. പ്രേമാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വായനശാല പ്രസിഡന്റ് എന്‍. ഗംഗാധരന്‍, കെ. ഷെരീഫ് കുന്നത്ത്, കെ. രാജേന്ദ്രന്‍, എ.എം. രാജന്‍, ഷീന ചെറുവത്ത്, കെ. ബാപ്പുക്കുട്ടി, കെ. ശശിധരക്കുറുപ്പ്, പി. ബിജു, പി.കെ. സലീം എന്നിവര്‍ സംസാരിച്ചു. മനോരഞ്ജന്‍ ആര്‍ട്‌സിന്റെ 'വഞ്ചി' വര്‍ത്തമാനത്തിലൂടെ എന്ന നാടകം അരങ്ങേറി.