ചേളന്നൂര്: ഇരുമ്പോക്ക് തോട്ടിലെ മാലിന്യം  സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗുഡ്‌ലക്ക് തുടര്വിദ്യാകേന്ദ്രം പഠനറിപ്പോര്ട്ട് തയ്യാറാക്കി. ഒരുകാലത്ത് കുടിക്കാനും ഗാര്ഹിക ആവശ്യത്തിനും ഉപയോഗിച്ചിരുന്ന തോട്ടിലെ ജലം മലിനമായിക്കിഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഫാക്ടറി, ഹോട്ടല്, അറവുശാല, ഗാര്ഹിക-കക്കൂസ് മാലിന്യങ്ങള് തോട്ടിലേക്ക് ഒഴുകുന്നതാണ് ജലസ്രോതസ്സ് ഉപയോഗശൂന്യമാവാന് കാരണമെന്ന് റിപ്പോര്ട്ട് പറയുന്നു. മാലിന്യങ്ങളില് കൂടുതല് ദുരിതമനുഭവിക്കുന്നത് തെയ്യത്താംകുഴി നാല് സെന്റ് കോളനിയാണ്. കുമാരസ്വാമി പാലത്തിനു സമീപം തോട്ടിലേക്ക് നേരത്തേ കക്കൂസ് മാലിന്യം ഒഴുക്കുകയുണ്ടായി. 

ചേളന്നൂരില് പ്രവര്ത്തിക്കുന്ന വ്യവസായ സ്ഥാപനം ഫാക്ടറി മാലിന്യം തോട്ടിലേക്ക് നേരിട്ട് ഒഴുക്കിവിടുകയാണ്. മടവൂര് പഞ്ചായത്തിലൂടെ ഒഴുകിവരുന്ന തോട് തെക്കേടത്തുതാഴത്ത് നിന്നാരംഭിച്ച് പാലത്ത്, കുമാരസ്വാമി, കടവത്ത്താഴം, തെയ്യത്താംകുഴി കോളനി വഴി ചെലപ്രം പാലത്തിനുസമീപം പുഴയില് പതിക്കുകയാണ്. 

 6160 മീറ്റര് നീളവും ആറ് മുതല് എട്ടുമീറ്റര് വരെ വീതിയുമുണ്ടായിരുന്ന തോട് ഇപ്പോള്‌ ൈകയറ്റഭീഷണിയും നേരിടുന്നുണ്ട്.
 ബഹുജന പങ്കാളിത്തത്തോടെ ഇരുമ്പോക്ക് തോട് സംരക്ഷിക്കുന്ന പ്രവര്ത്തനങ്ങള്ക്ക് സാക്ഷരതാമിഷന് ഗുഡ്‌ലക്ക് തുടര്വിദ്യാകേന്ദ്രം നേതൃത്വം കൊടുക്കുമെന്ന് പ്രേരക് ശശികുമാര് ചേളന്നൂര് അറിയിച്ചു. 
വാര്ഡ് മെമ്പര് കെ.എം. സരള, എ. വേലായുധന്, എം.കെ. രാജേന്ദ്രന്, വി. രമാഭായ്, സൗമ്യ മണികണ്ഠന് എന്നിവര് പഠന റിപ്പോര്ട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നല്കി.