ചേളന്നൂര്‍: ബാലുശ്ശേരി റോഡില്‍ അഴുക്കുചാല്‍ നിറഞ്ഞ് എസ്.എന്‍.ജി. കോളേജിലേക്ക് പ്രവേശിക്കുന്ന ഭാഗം വെള്ളത്തില്‍ മുങ്ങി. ചെളിയും മാലിന്യവും നിറഞ്ഞ അഴുക്കുചാലിനു മുകളില്‍ സ്ലാബുമില്ല. വിദ്യാര്‍ഥികള്‍ വെള്ളംനിറഞ്ഞുകവിഞ്ഞ അഴുക്കുചാലിന് മുകളിലൂടെ ചാടിക്കടക്കേണ്ട സ്ഥിതിയാണ്. എസ്.എന്‍.ട്രസ്റ്റ് സ്‌കൂള്‍, ബി.എഡ് കോളേജ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയുമാണിത്. എട്ടേനാല് മുതല്‍ ബാലുശ്ശേരി റോഡിന്റെ വശങ്ങളിലൂടെ വെള്ളം പരന്നൊഴുകുന്നതിനാല്‍ കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്.