കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ല്യാരുടെയും കോട്ടുമല ടി.എം. ബാപ്പുമുസ്ല്യാരുടെയും മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനങ്ങളാണ് നികത്തിയത്. മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ട്രഷററും എം.ടി. അബ്ദുല്ല മുസ്ല്യാര്‍ വൈസ് പ്രസിഡന്റും ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കോഴിക്കോട്ടുചേര്‍ന്ന സമസ്ത മുശാവറാ യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ല്യാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്ല്യാര്‍, എം.ടി അബ്ദുല്ല മുസ്ല്യാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്ല്യാര്‍, പി.പി. ഉമര്‍ മുസ്ല്യാര്‍, കെ.ടി. ഹംസ മുസ്ല്യാര്‍, എം.എം. മുഹ്യിദ്ദീന് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനുകീഴില്‍ ജംഇയ്യത്തുല്‍ ഖുതബാഇന് രൂപംനല്കാന് തീരുമാനിച്ചു. മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അഗതി-അനാഥമന്ദിരങ്ങളുടെയും നടത്തിപ്പിന് പ്രയാസം സൃഷ്ടിക്കാത്തവിധം ജസ്റ്റിസ് ജുവനൈല്‍ ആക്ട് ഭേദഗതിവരുത്തണമെന്നാവശ്യപ്പെട്ടു.