കോഴിക്കോട്: കീഴുപറമ്പിലെ  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവര്‍ ഗ്രിഡ് നിര്‍മിച്ച് നല്‍കിയ ക്ലാസ് മുറികള്‍ ഉദ്ഘാനം ചെയ്തു. ചൊവ്വാഴ്ച സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇസ്മായില്‍ മൂത്തേടമാണ് ഉദ്ഘാടനം ചെയ്തത്. പവര്‍ ഗ്രിഡ് ഡെപ്യുട്ടി ജനറല്‍ മാനേജര്‍ കെ.ടി. അവിനാഷ് ചടങ്ങില്‍ പങ്കെടുത്തു.

പവര്‍ ഗ്രിഡിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 27.26 ലക്ഷം രൂപ ചിലവിലാണ് ക്ലാസ് മുറികള്‍ പണിതുനല്‍കിയത്. 2011-12 സാമ്പത്തിക വര്‍ഷവും ഈ സ്‌കൂളിന് പവര്‍ ഗ്രിഡ് രണ്ട് ക്ലാസ് മുറികള്‍ നിര്‍മിച്ച് നല്‍കിയിരുന്നു. 

മലപ്പുറം ജില്ലയിലെ കീഴുപറമ്പത്ത് പ്രവര്‍ത്തിക്കുന്ന ഈ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പവര്‍ ഗ്രിഡിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല് ക്ലാസ് മുറികളാണ് നിര്‍മിച്ച് നല്‍കിയിട്ടുള്ളത്.