ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍; കെ.ജി.എം.ഒ.എ കളക്ടറേറ്റ് ധര്‍ണ നടത്തി


കെ.ജി.എം.ഒ.എ സംഘടിപ്പിച്ച കളക്ടറേറ്റ് ധർണയിൽ നിന്ന്

കോഴിക്കോട്: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ക്കെതിരേ കെ.ജി.എം.ഒ എ കോഴിക്കോട് ജില്ലാ ഘടകം കലക്ടറേറ്റ് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ടി.എന്‍ സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു.

ശമ്പള പരിഷ്‌കരണ ഉത്തരവില്‍ അടിസ്ഥാന ശമ്പളം വെട്ടിച്ചുരുക്കപ്പെട്ട ഒരേയൊരു വിഭാഗമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് തന്നതാണ്. അത് ഇതുവരെ പാലിക്കാത്തത് കൊണ്ടാണ് സംഘടനയ്ക്ക് സമരം ശക്തിപ്പെടുത്തേണ്ടി വന്നത്. രോഗീപരിചരണത്തെ ഒരു രീതിയിലും ബാധിക്കാത്ത തരത്തിലായിരുന്നു ഇതുവരെയുള്ള പ്രതിഷേധ സമരമുറകളെന്ന് ഡോ. ടി.എന്‍ സുരേഷ് പറഞ്ഞു.

തന്ന വാഗ്ദാനങ്ങള്‍ ഉത്തരവായി ഇറങ്ങിയില്ലെങ്കില്‍ സമരം ഇനിയും ശക്തിപ്പെടുത്തും. ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും അതിനുത്തരവാദിത്തം സംഘടനയ്ക്കുണ്ടാവില്ലെന്നും അതിലേക്ക് തള്ളി വിട്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ഡോ. ഷാജി സി കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. വിപിന്‍ വര്‍ക്കി. ഡോ. ഷാരോണ്‍ എം എ, ഡോ. അബ്ദുള്‍ അസീസ് എം.കെ. ഡോ. ബബി എന്‍എച്ച്, ഡോ. ജമീല്‍ ഷാജര്‍ , ഡോ. നൗഷാദ് യുപി, ഡോ. സലീമ പി , ഡോ. ഷീല ഉണ്ണി, ഡോ. അഫ്‌സല്‍ എന്‍ കെ, ഡോ. മനുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: kgmoa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented