രാജ്യം ചില കോർപ്പറേറ്റുകളുടെ കൈകളിൽ -ഡോ. വറുഗീസ് ജോര്‍ജ്


'കോഴിക്കോട് ജില്ലയുടെ സോഷ്യലിസ്റ്റ് ഓര്‍മകള്‍' പ്രകാശനംചെയ്തു

പി. ബാലൻ രചിച്ച 'കോഴിക്കോട് ജില്ലയുടെ സോഷ്യലിസ്റ്റ് ഓർമകൾ' പുസ്തകം മുൻമന്ത്രി സി.കെ. നാണുവിന് നൽകി എൽ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറി ഡോ. വറുഗീസ് ജോർജ് പ്രകാശനംചെയ്യുന്നു.

വടകര: മതത്തിന്റെ മേലങ്കിയണിഞ്ഞ് അധികാരം സ്വന്തമാക്കിയ ഫാസിസ്റ്റുകള്‍ രാജ്യത്തെ ചുരുക്കം ചില കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിച്ചതായി എല്‍.ജെ.ഡി. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വറുഗീസ് ജോര്‍ജ് പറഞ്ഞു. സോഷ്യലിസ്റ്റ് പ്രചാരകനും റിട്ട. അധ്യാപകനുമായ പി. ബാലന്‍ രചിച്ച 'കോഴിക്കോട് ജില്ലയുടെ സോഷ്യലിസ്റ്റ് ഓര്‍മകള്‍' എന്ന പുസ്തകം വടകര ടൗണ്‍ഹാളില്‍ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമ്പത്ത് ചുരുക്കം ചില കോര്‍പ്പറേറ്റുകളിലേക്ക് ചുരുങ്ങുകയാണെന്നും സോഷ്യലിസം എന്ന മഹത്തായ ആശയത്തില്‍നിന്ന് രാജ്യം അകന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി സി.കെ. നാണു പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷനായി. പി. ഹരീന്ദ്രനാഥ് പുസ്തകപരിചയം നടത്തി. മുന്‍ എം.എല്‍.എ. എം.കെ. പ്രേംനാഥ് പുസ്തകചര്‍ച്ചയുടെ ആമുഖവിവരണം നടത്തി. ഇ.വി. ശ്രീധരന്‍, സി. ഹരി, വിനോദ് പയ്യട, വിജയരാഘവന്‍ ചേലിയ എന്നിവര്‍ പുസ്തകചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങില്‍ എം.കെ. ഭാസ്‌കരന്‍, ഇ.പി. ദാമോദരന്‍, എടയത്ത് ശ്രീധരന്‍, കെ.കെ. കൃഷ്ണന്‍, പി.പി. രാജന്‍, പി. പ്രദീപ് കുമാര്‍, ഇ.കെ. ശ്രീനിവാസന്‍, കെ. ലോഹ്യ, ടി. ശ്രീനിവാസന്‍, സി. കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി. ബാലന്‍ മറുപടിപ്രസംഗം നടത്തി. 'മാതൃഭൂമി ബുക്‌സ്' ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ജില്ലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാദേശികചരിത്രമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ജില്ലയിലെ പ്രമുഖനേതാക്കള്‍, വിടപറഞ്ഞ ജില്ലാനേതാക്കള്‍, വാര്‍ധക്യത്തിലെത്തിയിട്ടും ഇപ്പോഴും കര്‍മനിരതരായ നേതാക്കള്‍, പ്രാദേശികനേതാക്കള്‍, സാധാരണക്കാരായ സോഷ്യലിസ്റ്റ് ഭടന്‍മാര്‍ എന്നിവരെയെല്ലാം പുസ്തകം അനുസ്മരിക്കുന്നുണ്ട്. സോഷ്യലിസ്റ്റുകള്‍ നേതൃത്വംനല്‍കിയ സമരങ്ങള്‍, സംഘടനകള്‍, സോഷ്യലിസ്റ്റുകളുടെപേരിലുള്ള സ്മാരകങ്ങള്‍, പൊതുവിദ്യാലയങ്ങള്‍ എന്നിവയെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

Content Highlights: 'fascists brought india in corporate hands' -dr. varghese george


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented