ഇന്നത്തെ പരിപാടി

സമ്മേളനം-പ്രദർശനം

അളകാപുരി: നെഹ്രു വിചാർ വേദിയുടെ ഡോ. കെ.ജി. അടിയോടി അനുസ്മരണം. ഉദ്ഘാടനം. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. 5.00

ചെറൂട്ടി റോഡ് എൻ.വി. ഹാൾ (മാളിയേക്കൽ ബിൽഡിങ്‌ സിൻഡിക്കേറ്റ് ബാങ്കിന് സമീപം): കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും കുഞ്ഞാലിമരയ്ക്കാർ റിസർച്ച് ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന കുഞ്ഞാലിമരയ്ക്കാർ സ്മാരക പ്രഭാഷണം 3.30

കോർട്ട് റോഡ് കെ.എം. കാദിരിയുടെ ഓഫീസ്: റെസിഡൻറ്‌്‌സ് അപ്പക്സ് കൗൺസിൽ ഓഫ് ജില്ലാ പ്രവർത്തക സമിതിയോഗം. 6.00

അളകാപുരി: കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ മേഖലാ സമ്മേളനം. 9.45

അളകാപുരി: സുഭാഷ് നെഹ്രു ട്രസ്റ്റിന്റെ നേതൃത്വത്തിൽ കെ. കേളപ്പജി അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും. ഉദ്ഘാടനം. കെ. മുരളീധരൻ. എം.എൽ.എ. 12.00

ടൗൺ ഹാൾ: രാമദാസ് വൈദ്യർ അനുസ്മരണം. സംവിധായകൻ ടി.വി. ചന്ദ്രൻ. 5.00

കാലിക്കറ്റ് ട്രേഡ് സെന്റർ: ഇന്ത്യൻ ഫർണിച്ചർ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ ഫർണിച്ചർ എക്സ്‌പോ. 10.00

ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ചിത്രരേഖ ആർട്ട് അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രപ്രദർശനം. 11.00

മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം: കോഴിക്കോട് റവന്യൂ ജില്ലാ കായികമേള. 8.00

ആത്മീയം

തളി ബ്രാഹ്മണ സമൂഹം: ഭാഗവത സപ്താഹയജ്ഞം. യജ്ഞാചാര്യൻ എ. രാമസ്വാമി തൃപ്പൂണിത്തുറ. 6.00