രാമനാട്ടുകര: ദേശീയപാത ബൈപ്പാസിൽ അറപ്പുഴപാലത്തിൽ റോഡ്‌ തകർന്നതിനെ തുടർന്ന്‌ വാഹനങ്ങൾക്ക്‌ വേഗനിയന്ത്രണം ഏർപ്പെടുത്തി.
 പാലത്തിന്റെ പലഭാഗത്തും ബിറ്റുമിൻ കോൺക്രീറ്റ്‌ പൊളിഞ്ഞ്‌ കുഴിയായിട്ടുണ്ട്‌. 
മഴകാരണം ബിറ്റുമിൻ കോൺക്രീറ്റ്‌ നടത്തി കുഴിയടയ്ക്കാൻ സമയമെടുക്കുമെന്നാണ്‌ അധികൃതരുടെ വിശദീകരണം. ഓണംകഴിയുന്നതോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.