കടുത്തുരുത്തി: സ്പന്ദനം മാന്നാര്‍ കൊരക്കാല അംഗനവാടിയിൽ വെച്ച് സൗജന്യ പഠനോപകരണ വിതരണം നടത്തി. രജിസ്റ്റര്‍ ചെയ്ത്  ആദ്യ 50 പേര്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജിന്റോ പാറവേലില്‍ അധ്യക്ഷനായിരുന്നു.  ജോസ് പുത്തന്‍കാലാ (കടുത്തുരുത്തി ബ്ലോക്ക് മെംബര്‍) സാലി സിറിയക്(വാര്‍ഡ് 1) രത്‌നകുമാരി (വാര്‍ഡ് 19 ) ബിജു രാജഗിരി (മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ദേവയാനി ഷാജി (ടീച്ചര്‍) എന്നിവര്‍ പങ്കെടുത്തു.