പാലാ: വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്കിരയായ ഗൃഹനാഥന്‍ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. പാലാ പുലിയന്നൂര്‍ കൊട്ടാരത്തില്‍ കെ. എസ്. വിജയനാണ് പണമില്ലാത്തിനാല്‍ ചികിത്സ നടത്തുവാന്‍ ബുദ്ധിമുട്ടുന്നത്. നാലുവര്‍ഷം മുമ്പാണ് ജയന്‍ സുഷമാ നാഡിക്ക് തകരാര്‍ സംഭവിച്ചതുമൂലം തളര്‍ ന്നുവീണത്. പിന്നീട് രക്തം കട്ടപിടിക്കുകയും ഹൃദയസ്തംഭനമുണ്ടാവുകയും ചെയ്തു.

നാട്ടുകാരുടെ സഹായത്താടെയാണ് ചികിത്സകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ പാന്‍ക്രിയാസ് തകരാറിലാണ്. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്, ആഹാരം കഴിക്കുവാന്‍ ബുദ്ധിമുട്ടാണ്. വര്‍ഷങ്ങളായി ചികിത്സ നടത്തി പ്രതിസന്ധിയിലായ കുടുംബത്തിന് ശസ്ത്രക്രിയ നടത്തുവാനുള്ള പണമില്ല. വൃദ്ധയായ അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് വിജയന്റെ കുടുംബം.

ഭാര്യയുടെ ചെറിയ വരുമാനം കൊണ്ടാണ്  വിജയന്റെ കുടുംബം നിത്യവൃത്തി നടത്തുന്നത്. മൂന്ന് സെന്റ് സ്ഥലവും ചെറിയൊരു വീടുമാണ് വിജയന് സ്വന്തമായുള്ളത്. ചികിത്സയ്ക്കായി തുക ചെലവഴിക്കേണ്ടിവന്നതിനാല്‍ വന്‍കടബാദ്ധ്യതയിലാണ് ഈ കുടുംബം. ശസ്ത്രക്രിയയ്ക്ക് നാലുലക്ഷം രൂപയോളം വേണ്ടിവരും. സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിച്ച് വിജയന്റെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 67803437236, എസ്. ബി.ഐ. മുത്തോലി, ഐ.എഫ്. എസ്.കോഡ് ടആകച0071186. ഫോണ്‍ 8086535943.