കോട്ടയം: ആരോഗ്യവകുപ്പിലെ പെന്‍ഷന്‍കാരുടെ കൂട്ടായ്മയായ 'ഒരുമ'യുടെ രണ്ടാം വാര്‍ഷികാഘോഷം പകല്‍വീട് ഓഡിറ്റോറിയത്തില്‍ നടത്തി. പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ടി.സി.ഐ. അധ്യക്ഷന്‍ ഡോ. സി.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ ജന്മദിനാഘോഷം, സമൂഹസദ്യ, ഗാനമേള, കലാപരിപാടികള്‍ എന്നിവ നടത്തി. ജോര്‍ജ് തോമസ്, കുര്യന്‍ വര്‍ഗീസ്, മേഴ്സി ചെറിയാന്‍, അന്നമ്മ വര്‍ഗീസ്, പി.ഇ.തങ്കപ്പന്‍, നാസര്‍ മേത്തര്‍, അമ്മാള്‍ സാജുലാല്‍ എന്നിവര്‍ സംസാരിച്ചു. ഒരുമയുടെ പ്രതിമാസ യോഗം എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ച കോട്ടയം വയസ്‌കര പകല്‍വീട് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പ്രസിഡന്റ് ജോര്‍ജ് തോമസ് അറിയിച്ചു.