കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിൽ പഞ്ചഗുസ്തി പരിശീലനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ നിർവഹിക്കുന്നു
കോട്ടയം: കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിൽ പഞ്ചഗുസ്തി പരിശീലനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ നിർവഹിച്ചു. സോളമൻസ് ജിമ്മിലെ പഞ്ചഗുസ്തി പരിശീലനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഭാവിയിൽ കോട്ടയത്തുനിന്നും വളരെയേറെ കായികതാരങ്ങൾ ഉയർന്നു വരണമെന്നും ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടുന്നവരായി വളരണമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പറഞ്ഞു.
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. സോമൻകുട്ടി, പി.കെ. സുരേഷ് ബാബു (രക്ഷാധികാരി, കോട്ടയം ജില്ല ആം റസലിങ് അസോസിയേഷൻ), സെബാസ്റ്റ്യൻ വി. മാത്യു (സെക്രട്ടറി, കോട്ടയം ജില്ല ആം റസലിങ് അസോസിയേഷൻ), നൈജിൽ ജോർജ് (സെക്രട്ടറി, ഹെൽത്ത് ക്ളബ് ഓർഗനൈസേഷൻ കോട്ടയം) എന്നിവർ ആശംസാപ്രസംഗം നടത്തി.
ജിമ്മിലെ എല്ലാ അംഗങ്ങൾക്കും പരിശീലനം നൽക്കുന്ന രീതിയിൽ ആണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത് എന്ന് ജിമ്മിന്റെ ഉടമയും മുഖ്യപരിശീലകനുമായ സോളമൻ തോമസ് പറഞ്ഞു.
Content Highlights: Pancha gusthi, Kottayam News
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..