വൈക്കം : വെച്ചൂർ പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിലേക്ക് വീ ഹെൽപ്പ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ വാഷിങ് മെഷീൻ നൽകി.

യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് വർഗീസ് പുതുപ്പള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, വാർഡ് അംഗം എസ്.മനോജ് കുമാർ, വി.കാർത്തികേയൻ, വി.സോമൻ നായർ, കെ.ടി.ജോയി, കോയയുസഫ്, നെൽസൺ തോമസ്, ബിജു മിത്രം പള്ളി എന്നിവർ പങ്കെടുത്തു.