വൈക്കം : ഉദയനാപുരം പഞ്ചായത്ത് 15-ാം വാർഡിൽ പനമ്പുകാട് ഹരിജൻ സെറ്റിൽമെന്റ് കോളനിക്ക് സമീപത്ത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ കോഴി-താറാവ് ഫാം പ്രവർത്തിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് പട്ടികജാതി -പട്ടികഗോത്രവർഗ കമ്മിഷനിലും, കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിനും, ജില്ലാ മെഡിക്കൽ ഓഫീസർക്കും, ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു.