വൈക്കം : വെച്ചൂർ പഞ്ചായത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലവകാശം നിഷേധിക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥരുടെ ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി യു ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.വി.പുഷ്കരൻ, ജില്ലാ സെക്രട്ടറി കെ.കെ.രമേശൻ ജില്ലാ ജോ.സെക്രട്ടറിമാരായ കെ.എൻ.നടേശൻ ഇ.ആർ.അശോകൻ എന്നിവർ സംസാരിച്ചു.