വൈക്കം: തെക്കേനട പുളിഞ്ചുവട് -ചേരുംചുവട് റോഡുമായി ബന്ധിപ്പിക്കുന്ന നഗരസഭ 18-ാം വാർഡിൽ കൊച്ചുപാലയ്ക്കൽ കലുങ്ക് പാലം ഗതാഗതത്തിന് തുറന്നു. നഗരസഭ വൈസ് ചെയർപേഴ്‌സൺ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.ടി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.ശ്രീകുമാരൻ നായർ, ലതിക പുഷ്‌കരൻ, അമ്മിണി ശശി, ശ്രീധരപണിക്കർ, കെ.വിജയൻ, എസ്.കൃഷ്ണകുമാർ, ജി.രഘുനാഥ് എന്നിവർ പ്രസംഗിച്ചു.