വൈക്കം: മറവന്തുരുത്ത് കരപ്പുറ കെ.പരമേശ്വരൻ എൻ.കെ.സുമതിയമ്മ ഫൗണ്ടേഷന്റെ ഉദ്ഘാടനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സെക്രട്ടറി പി.ഗോപകുമാർ കരപ്പുറം അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ അനുസ്മരണ പ്രഭാഷണം നടത്തി.
സി.സി.സുനിൽ കുമാർ, എൻ.കെ.രമേശ്ബാബു, ബിജു വി.കണ്ണേഴത്ത്, ജയ്ജോൺ പേരയിൽ, പി.പി.സന്തോഷ്, ഷാജി കാട്ടിത്തറ തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സൗജന്യ സിവിൽ സർവീസ് ബോധവത്കരണ ക്ലാസ് നടത്തി. ക്ലാസിന്റ ഉദ്ഘാടനം വൈക്കം നഗരസഭാ ചെയർമാൻ പി.ശശിധരൻ നിർവഹിച്ചു.