വൈക്കം: മുപ്പത്തിയേഴാമത് അഖില ഭാരത ഭാഗവതസത്രത്തിന് ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ വേദിയൊരുങ്ങുന്നു. ഒരുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ് സത്രവേദി.
8000 പേർക്കിരിക്കാം
ഗുരുവായൂരിൽനിന്ന് ചൈതന്യ രഥഘോഷയാത്രയായി കൊണ്ടുവരുന്ന ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിക്കാനുള്ള ക്ഷേത്രം, യജ്ഞവേദി, കലാമണ്ഡപം എന്നിവ സത്രവേദിയിലുണ്ടാകും. 8000 പേർക്ക് വേദിയിൽ ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. സത്രദിവസങ്ങളിൽ ഏകദേശം ഇരുപത്തയ്യായിരത്തോളം പേർക്കാണ് പ്രതിദിനം ഭക്ഷണം ഒരുക്കുന്നത്. ഒരേസമയം അയ്യായിരം പേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഭക്ഷണശാല തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങുകൾ സത്രത്തിന് മുന്നോടിയായി 11-ന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമവും ഒൻപതി ന് നാരായണീയ സംഗമവും നടക്കും. വൈക്കം ക്ഷേത്രം മേൽശാന്തി തരണി ഡി. നാരായണൻ നമ്പൂതിരി നാരായണീയസംഗമത്തിന് ദീപം തെളിക്കും. തുടർന്ന് 11-ന് കലവറ നിറയ്ക്കൽ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനും സത്രത്തിന്റെ അടുക്കളയിൽ പാലുകാച്ചൽ വൈക്കം മുട്ടസ്‌മന ശ്രീകുമാർ നിർവഹിക്കും.