വൈക്കം: സത്യസായി സേവാസമിതി നടത്തിവന്ന സത്യസായി സംഗീതോത്സവം ശനിയാഴ്ച വൈകീട്ട് സമാപിക്കും. സത്യസായി ബാബയുടെ 94-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 10-ന് ത്യാഗരാജ പഞ്ചരത്നകീർത്തനാലാപനം നടത്തും.
നിരവധി സംഗീതജ്ഞന്മാരും താളവാദ്യവിദ്വാന്മാരും ഉൾപ്പെടെ നൂറോളം കലാകാരന്മാരാണ് പഞ്ചരത്നകീർത്തനാലാപനത്തിന് എത്തുന്നത്. വൈകീട്ട് 5.30-ന് പ്രത്യേക ജന്മദിന സംഗീതപരിപാടി നടത്തും. വെച്ചൂർ ശങ്കർ, ഡോ. എം.എൻ.മൂർത്തി, ചേർത്തല സുനിൽ, വിവേക് ആർ.ഷേണായ്, ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് സമാപന സംഗീതപരിപാടികൾ നടത്തുന്നത്.