വൈക്കം: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സി. വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന്‌ മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡി.ബാബു അധ്യക്ഷത വഹിച്ചു. കെ.എസ്.രത്‌നാകരൻ, എം.ഡി.ബാബുരാജ്, എം.കെ.ശീമോൻ, പി.എസ്.പുഷ്പമണി, പി.ആർ.രജനി, ഡി.രഞ്ജിത് കുമാർ, കെ.അജിത്ത് എന്നിവർ പ്രസംഗിച്ചു.

ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

വൈക്കം: പൊതുവിദ്യാലയങ്ങളെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് കുലശേഖരമംഗലം എൻ.ഐ.എം. യു.പി.സ്‌കൂളിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും നൽകി. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ വിതരണം ഉദ്ഘാടനം ചെയ്തു.

യുവ കവയിത്രി മീന ആർ.പിള്ള വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.പി.ബിജു അധ്യക്ഷത വഹിച്ചു. അമ്മവായന സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ.രാജേന്ദ്രൻ നിർവഹിച്ചു. സ്‌കൂൾ മാനേജർ എ.എ.നൗഷാദ്, ഹെഡ്മിസ്ട്രസ് സജിതാ ബീഗം, അധ്യാപകൻ അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.