ഉരുളികുന്നം : വിജയകുമാറിന്റെ ഓട്ടോയിൽ കയറാനെത്തുന്ന യാത്രക്കാർ അദ്‌ഭുതപ്പെടും, സാനിറ്റൈസറിന് മുൻപിലേക്ക് കൈനീട്ടിയാൽ കൈയിലേക്ക് തുള്ളിതുള്ളിയായി വീഴും! സാനിറ്റൈസർ സെൻസറോ എന്ന് തെറ്റിദ്ധരിക്കേണ്ട. ഇത് വെറുമൊരു ട്രിക്ക്!

ഉരുളികുന്നം പള്ളത്ത്താഴെ പി.കെ.വിജയകുമാറിന്റെ ഓട്ടോറിക്ഷയിലാണ് ഈ 'ഓട്ടോമാറ്റിക്' സാനിറ്റൈസർ. ഡ്രൈവർ ക്യാബിനിൽ ഡാഷ്‌ബോർഡിന് സമീപം ഉറപ്പിച്ചിരിക്കുന്ന സിറിഞ്ചിൽ കാൽമുട്ടുകൊണ്ട് ഡ്രൈവർ അമർത്തുമ്പോഴാണ് പിൻസീറ്റിലേക്ക് യാത്രക്കാർ കയറുന്നിടത്ത് ഉറപ്പിച്ചിരിക്കുന്ന സാനിറ്റൈസർ കൈകളിലേക്കെത്തുന്നത്.

വിജയകുമാറിന്റെ മകൻ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥി അശ്വിൻ വിജയ് ആണ് ഇതിന്റെ രൂപകല്പനയ്ക്ക് പിന്നിൽ.