ഉരുളികുന്നം : എലിക്കുളം ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ നിർമാണ രംഗത്തേക്കും.

കംപോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് നിർമാണമാണ് തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ നടത്തുന്നത്. കോൺക്രീറ്റ്‌കട്ട നിർമാണം തുടങ്ങി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി നിർവഹിച്ചു. വാർഡംഗം ടോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു.

ജെയിംസ് ജീരകത്തിൽ, ബിന്ദു പൂവേലിൽ, മധുകുമാർ, അരുൺപിള്ള, സുപ്രിയ സുരേന്ദ്രൻ, സുശീലൻപണിക്കർ തുടങ്ങിയവർ പങ്കെടുത്തു.