ഉരുളികുന്നം : വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടയ്ക്കൽ സി. രമേശിന് സഹായനിധി നൽകി. നാട്ടുകാരുടെയും പഞ്ചായത്തംഗങ്ങളുടെയും സഹകരണത്തോടെ സമാഹരിച്ച 1.70 ലക്ഷം രൂപ പഞ്ചായത്തംഗം ടോമി കപ്പിലുമാക്കൽ കൈമാറി. പഞ്ചായത്തംഗം ജെയിംസ് ജീരകത്തിൽ, എൻ.ബി.ശ്രീകുമാർ, ദേവസ്യ ഈട്ടിക്കൽ, നാരായണൻ ശൗര്യാംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.