ഉരുളികുന്നം: നൂറാം വയസ്സിലേക്കെത്തിയ മുത്തശ്ശിക്ക് നാടിന്റെ ആദരവ്. ഉരുളികുന്നത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ താഴത്തേൽ അമ്മുക്കുട്ടിയമ്മയെ ശ്രീധർമശാസ്താ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. സൊസൈറ്റി പ്രസിഡന്റ് പി.എസ്.അശോക് കുമാർ പൊന്നാട അണിയിച്ചു. സെക്രട്ടറി വിഷ്ണുരാജ്, ബി.രഞ്ജിത്ത്, ശ്രീകുമാർ വടക്കേട്ട്, എം.എസ്.രാജു, ദീപുമോൻ ഉരുളികുന്നം, അനീഷ് കുന്നേൽ, രാജീവ് കൊല്ലനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷവും നടത്തി.