തിടനാട് : റബ്ബർ ആക്ട് ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നടത്തുന്ന നീക്കം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. വൻകിട വ്യവസായ ലോബികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് റബ്ബർ കർഷകരെ തകർക്കുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കർഷക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഡി.സി.സി. ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോയി തുരുത്തി അധ്യക്ഷത വഹിച്ചു. വർക്കിച്ചൻ വയംപോത്തനാൽ, ബിനോ മുളങ്ങാശ്ശേരി, ജോമോൻ മണ്ണൂർ, ജോയി പാതാഴ ടി. അനുരൂപ് തുടങ്ങിയവർ പ്രസംഗിച്ചു.