തിടനാട് : റബ്ബർ കൃഷിയുടെയും കർഷകരുടെയും അസ്തിത്വം ഇല്ലാതാക്കുകയാണ് റബ്ബർ ആക്ട് റദ്ദാക്കുന്നതിലൂടെ സംഭവിക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് സുരേഷ് കാലായിൽ അധ്യക്ഷത വഹിച്ചു. വർക്കി സ്കറിയ പൊട്ടംകുളം, സുജ ബാബു, മാത്തച്ചൻ വെള്ളുകുന്നേൽ, ജോസഫ് കിണറ്റുകര, ജോണി കാക്കനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.