തിടനാട് : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികം പി.സി.ജോർജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ മുഖ്യപ്രഭാക്ഷണം നടത്തി.
സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനവും പി.സി.ജോർജ് എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജാ ബാബു, ലിസി തോമസ്, പി.കെ.പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ജയശ്രീയ്ക്ക് യാത്രയയപ്പും നൽകി. തലനാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് ഉപരോധം ഡി.സി.സി. വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്യുന്നു.