തിടനാട്: ടൗണിൽ ബുധനാഴ്ച രാത്രിയിൽ നാലിടത്ത് മോഷണം നടന്നു. കാണിക്കമണ്ഡപം, ടൗൺ കപ്പേള, കുഴിപ്പാലയിൽ ജിന്റോയുടെ കോൾഡ് സ്റ്റോറേജ്, പുന്നശേരിൽ ടിജോയുടെ കൂൾബാർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കാണിക്കമണ്ഡപത്തിലെ കാണിക്കവഞ്ചിയും കപ്പേളയിൽ നേർച്ചപ്പെട്ടിയും കുത്തിത്തുറന്നനിലയിലാണ്. കാണിക്കവഞ്ചിയിലെ നാണയത്തുട്ടുകൾ മോഷ്ടാവ് ഉക്ഷേി നിലയിലാണ്. കൂൾബാറിൽനിന്നു 1,000 രൂപയും കോൾഡ് സ്റ്റോറേജിൽനിന്നു 2,000 രൂപയും നഷ്ടമായിട്ടുണ്ട്. തിടനാട് പോലീസ് അന്വേഷണം ആരംഭിച്ചു.