തലയോലപ്പറമ്പ് : ഗ്രാമപ്പഞ്ചായത്തിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കൊറോണ ബാധിതരുടെ എണ്ണം വർധിച്ചതോടെ മേഖലയിൽ പോലീസിന്റെ നടപടി ശക്തമാക്കി. ഉമ്മാങ്കുന്ന് ഭാഗത്തെ യു.പി.യിൽനിന്ന് എത്തിയ മൂന്നംഗ കുടുംബം, സിലോൺ കവലയിൽ താമസിക്കുന്ന നാൽപ്പത്തിമൂന്നുകാരൻ, അടിയം ഭാഗത്തെ ഇരുപത്തിരണ്ട് വയസ്സുകാരനായ യുവാവ് എന്നിവർക്കാണ് കൊറോണ പോസിറ്റീവായി ആരോഗ്യവകുപ്പ് കണ്ടെത്തിയത്.
യു.പി.യിൽനിന്നുമെത്തിയ കുടുംബനാഥൻ തലയോലപ്പറമ്പിലെ പല കടകളിലും ധനകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ നിരവധി പേരുമായി അടുത്തിടപഴകിയിരുന്നു. ഇയാൾ കയറിയ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഞ്ചായത്ത് ശുചീകരണം നടത്തി.