തലയോലപ്പറമ്പ് : ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് പൊതി 124-ാംനമ്പർ അങ്കണവാടി കെട്ടിടം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തിന്റെ 13.5 ലക്ഷം രൂപയും വാർഡംഗം മോളി കുര്യന്റെയും സഹായത്തോടെയാണ് അങ്കണവാടിയുടെ നിർമാണം പൂർത്തീകരിച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ മോളി കുര്യൻ, ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് പി.വി.കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.എ.തോമസ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.ഉണ്ണികൃഷ്ണൻ, ജെസ്സി വർഗീസ്, ഷിജി വിൻസന്റ്, അങ്കണവാടി അധ്യാപിക രാധ എന്നിവർ പങ്കെടുത്തു.