തലയോലപ്പറമ്പ് : എസ്.ബി.ഐ. പെൻഷനേഴ്സ് അസോസിയേഷൻ വൈക്കം ഏരിയാ കമ്മിറ്റി വൈക്കം കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. എ.ടി.ഒ. പി.എ.അഭിലാഷിന് നൽകി ജില്ലാ പ്രസിഡൻറ് എം.ജി.രാഘവൻ നിർവഹിച്ചു. പെൻഷനേഴ്സ് അസോസിയേഷൻ ജോയിൻറ് കൺവീനർ ഡി.കെ.രാജഗോപാൽ, ജോസഫ് മായംപറമ്പൻ, ജോസഫ് മാത്യു, കൺട്രോളിങ് ഇൻസ്പെക്ടർ ബെന്നി ജോസ്, ബിന്ദു രാജീവ് തുടങ്ങിയവർ നേതൃത്വംനൽകി.