തലയോലപ്പറമ്പ് : കാട്ടിക്കുന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.പി.സിബിച്ചൻ ഉദ്‌ഘാടനം ചെയ്തു. റഷീദ് മങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ജയപ്രകാശ്, പി.വി.സുരേന്ദ്രൻ, എസ്.ഡി.സുരേഷ് ബാബു, കെ.വി.മനോഹരൻ, റെജി മേച്ചേരി, ടി.കെ.വാസുദേവൻ, സലിം പള്ളിക്കുന്നേൽ, സ്മിത പ്രിൻസ്, ജോർജ് കുട്ടി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.