തലയോലപ്പറമ്പ് : ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നു. എസ്.എസ്. എൽ.സി, പ്ലസ്ടു പരീക്ഷകളിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ. സിലബസ് ഉൾപ്പെടെയുള്ള വിദ്യാർഥികളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസും, എ വണ്ണും ലഭിച്ചവരുടെ ബാങ്ക് അംഗങ്ങളായ രക്ഷിതാക്കളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, രക്ഷിതാവിന്റെ ബാങ്ക് അംഗത്വനമ്പർ, ഫോൺ നമ്പർ എന്നിവ സഹിതം 31-നകം ബാങ്ക് ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ നൽകേണ്ടതാണ് എന്ന് ബാങ്ക് പ്രസിഡൻറ് പി.വി. കുര്യൻ അറിയിച്ചു. ബാങ്കിന്റെ ഇ-മെയിൽ വിലാസത്തിലും വാട്ട്സാപ്പ് നമ്പരിലും അയക്കാവുന്നതാണ്. fscbtpu@gmail.com, 9846409076.