തലയോലപ്പറമ്പ് : ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുമ്പിലുള്ള റോഡ് തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വർഷങ്ങളായി ഈ റോഡ് തകർന്നനിലയിലാണ്. ദിനംപ്രതി നൂറുക്കണക്കിന് ആളുകളാണ് ഓരോ ആവശ്യങ്ങൾക്കും പഞ്ചായത്തിലെത്തുന്നത്. വിവിധ ആവശ്യങ്ങൾ ചെയ്തുകൊടുക്കാൻ ഭരണാധികാരികളും ജീവനക്കാരും തയ്യാറാകുമ്പോഴും പൊതുവായ റോഡ് നന്നാക്കാൻ ആരും തയ്യാറാകാത്ത സ്ഥിതിയാണ്. മഴപെയ്താൽ റോഡിലെ കുഴികൾ നിറയെ വെള്ളം കെട്ടിനിൽക്കുന്നു. ഇൗ സമയത്തുവഴിയെക്കുറിച്ചറിയാത്ത ഇരുചക്രവാഹനത്തിലെത്തുന്നവർ കുഴിയിൽവീണ് അപകടത്തിൽപെടുന്നതും വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുന്നതും പതിവാണ്.