തലയോലപ്പറമ്പ് : വാഴത്തറ ശാരദയ്ക്കും വിദ്യാർഥികളായ രണ്ട് പെൺമക്കൾക്കും ഭയംകൂടാതെ തലചായ്ക്കാൻ ഒരിടമായി.
വിധവയായ ശാരദ രണ്ടുമക്കളെ പഠിപ്പിക്കുന്നതും കുടുംബം നോക്കുന്നതും കൂലിവേലചെയ്താണ്. തോരാമഴ പെയ്തിറങ്ങിയ കഴിഞ്ഞ പ്രളയകാലത്താണ് ശാരദയുടെ വീട് നിലംപൊത്തിയത്. തുടർന്ന് അടച്ചുറപ്പില്ലാത്ത ഷെഡ്ഡിലാണ് താമസിച്ചുകൊണ്ടിരുന്നത് ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ കാരുണ്യ ഭാരവാഹികൾ ഒരുവർഷംകൊണ്ടാണ് സുമനസ്സുകളുടെ സഹായത്തോടെ വീടുപണി പൂർത്തിയാക്കിയത്. ഭവനത്തിന്റെ താക്കോൽദാനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. പ്രസിഡന്റ് സിബി മയോട്ടിൽ, സെക്രട്ടറി ബെന്നി, ഡോ.ടോമി, ജോയി നടുവേലക്കുറിച്ചി, ചെരുവിൽ ബാബു, സണ്ണി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.