തലയോലപ്പറമ്പ് : വൈക്കം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായന പക്ഷാചരണത്തിന്റെ സമാപനസമ്മേളനം വെള്ളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജോമോൾ കെ. ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി കെ ഗോപി അധ്യക്ഷനായിരുന്നു.
ഇറുമ്പയം ടാഗോർ ലൈബ്രറി യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്തുമാസികയുടെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി.കെ. ഗോപി, വെള്ളൂർ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ജയ അനിലിന് നൽകി നിർവഹിച്ചു.