തലയോലപ്പറമ്പ് : ശക്തമായ കാറ്റിലും മഴയിലും മറവന്തുരുത്ത് പഞ്ചായത്തിലെ രണ്ടു വീട് തകർന്നു.
മലയിൽ കബീറിന്റെ വീടിനു മുകളിലേക്ക് വലിയ ആഞ്ഞിലിമരമാണ് വീണത്. വീടിനു പുറത്തെ ശൗചാലയം പൂർണമായും തകർന്നു. ചെറുവള്ളിൽ ലത്തീഫിന്റെ വീടിനു മുകളിലേക്ക് മരം വീണ് വീടിന്റെ ഒരുഭാഗം ഭാഗികമായി തകർന്നു.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തലയോലപ്പറമ്പ്, പൊതി, വെട്ടിക്കാട്ടുമുക്ക്, വടകര, ഇറുമ്പയം, കോട്ടയം-എറണാകുളം റോഡിൽ വെട്ടിക്കാട്ടുമുക്കിൽ വൈദ്യുതിലൈനിന് മുകളിൽ കിടന്ന മരം അഗ്നിരക്ഷാസേനയെത്തി വെട്ടിമാറ്റി.