തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശമായ തലയോലപ്പറമ്പിൽ അദ്ദേഹത്തിന്റെ 26-മത് ചരമവാർഷിക ദിനാചരണം നടന്നു.
സഹോദരൻ അബുവിന്റെ വസതിയിൽ കുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നുനടത്തിയ അനുസ്മരണ പരിപാടി കഥാപാത്രങ്ങളായ ഖദീജ, പാത്തുക്കുട്ടി, ആരിഫ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. കുടുംബാംഗങ്ങളായ അൻവർ, ഷാജി, റസിയ, ലൈല, നജിത, മജീത, റഹിമ, ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം.കുസുമൻ തുടങ്ങിയവർ പങ്കെടുത്തു.