തലയോലപ്പറമ്പ് : ഗൾഫിൽനിന്നെത്തി വീട്ടിലേക്ക് പോയവർ അപകടത്തിൽപെട്ടു. കാർ പെട്ടിഓട്ടോയിലിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച നാലുമണിയോടെ ആശുപത്രിക്കവലയിലാണ് അപകടം. കടുത്തുരുത്തി സ്വദേശികളാണ് അപകടത്തിൽപെട്ടത്.