തലയോലപ്പറമ്പ് : വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രണാമം അർപ്പിച്ചു. ജവാന്മാരുടെ ആത്മശാന്തിക്കായി ദീപം തെളിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. അഡ്വ.പി.പി. സിബിച്ചൻ ഉദ്ഘാടനം ചെയ്തു. വി.ടി.ജയിംസ് അധ്യക്ഷത വഹിച്ചു. പി.വി.പ്രസാദ്, എം.കെ.ഷിബു, വി.കെ.ശശിധരൻ വാളവേലിൽ, എൻ.സി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.
വൈക്കം : വീരമൃത്യു വരിച്ച ജവാൻമാരെ അനുസ്മരിച്ച് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയ്ക്കുമുമ്പിൽ മെഴുകുതിരിദീപങ്ങൾ തെളിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ബി.ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി പി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. മോഹൻ ഡി.ബാബു, അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ.സനീഷ് കുമാർ, ജയ് ജോൺ പേരയിൽ, ബി.അനിൽകുമാർ, അഡ്വ. വി.സമ്പത് കുമാർ, ഇടവട്ടം ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.