തലയോലപ്പറമ്പ് : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണ പ്രവർത്തനത്തിൽ എ.ഐ.വൈ.എഫ്. ബിരിയാണി ചലഞ്ച് നടത്തി. ചലഞ്ചിന്റെ ലാഭവിഹിതമായ 22,222 രൂപ സി.കെ.ആശ എം.എൽ.എ.യ്ക്ക് കൈമാറി. അജിമോൻ, അഭിലാഷ്, ലിജോ വയനാടൻ, രാഹുൽ രമണൻ, സുനി, കെ.ഡി.വിശ്വനാഥൻ, എസ്.പി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.