തലയോലപ്പറമ്പ് : പഠനത്തിൽ മിടുക്കിയെങ്കിലും അച്ഛന്റെ കൈവശം പണമില്ലാതിരുന്നത് ജ്യോതിയുടെ പഠനത്തിനുവിലങ്ങുതടിയായി. എ.ജെ.ജോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ടുവിനു പഠിക്കുന്ന ഇറുമ്പയം ഇഞ്ചിക്കാലായിൽ ജോയിയുടെ മകൾ ജ്യോതിക്കാണ് ഒാൺലൈൻ പഠനത്തിന് വഴിയില്ലാതിരുന്നത്.
അവസ്ഥ മനസ്സിലാക്കിയ സ്കൂൾ പി.ടി.എ.യും അദ്ധ്യാപകരും ചേർന്ന് ആവശ്യമായ ടി.വി.യും മറ്റു പഠനോപകരണങ്ങളും ഇറുമ്പയത്തുള്ള വീട്ടിൽ എത്തിച്ചു.
കൂലിവേലക്കാരനായ ജോയിയുടെ വരുമാനം കൊണ്ടാണ് ഇൗ കുടുംബം കഴിഞ്ഞുപോകുന്നത്.