തലയോലപ്പറമ്പ് : കേരള ക്ഷേത്രസംരക്ഷണസമിതി ക്ഷേത്രഭദ്രതാ പദ്ധതിയുടെ ഭാഗമായി മിടായിക്കുന്നം അയ്യൻകോവിൽ ക്ഷേത്രത്തിൽ പൂജാദ്രവ്യങ്ങൾ സമർപ്പിച്ചു.
വൈക്കം താലൂക്കുതല ഉദ്ഘാടനം ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണൻ നിർവഹിച്ചു. തന്ത്രി മണയത്താറ്റില്ലത്ത് പ്രകാശൻ നമ്പൂതിരി പൂജാദ്രവ്യങ്ങൾ സ്വീകരിച്ചു. എൻ.മധു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ സെകട്ടറി വി.എസ്. രാമസ്വാമി, എം.എസ്.വിശ്വനാഥൻ നായർ, എം.എസ്.വിനോദ്, ഉല്ലാസ് കൃപ, കാർത്തികേയൻ മണമ്മേൽ തുടങ്ങിയവർ പങ്കെടുത്തു.