തലയോലപ്പറമ്പ് : സമൂഹമാധ്യമംവഴി വിദ്യാർഥിനിയുടെ വ്യാജചിത്രം പ്രചരിപ്പിച്ച യുവാവിനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. വടകര കടവത്തുകുഴി അജയ് സജി(22) യെയാണ് ഞായറാഴ്ച രാവിലെ തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് അജയ് യുവതിയെ ഇൻസ്റ്റഗ്രാം വഴി അപമാനിച്ചത്. യുവതിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. സി.െഎ. ജെർളിൻ വി.സ്കറിയ, എസ്.ഐ. ടി.കെ.സുധീർ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.