തലയോലപ്പറമ്പ്: ഡി.ബി.കോളേജ് എൻ.സി.സി. കേഡറ്റിന്റെ നേതൃത്വത്തിൽ പ്ലോഗിങ് എന്ന പദ്ധതിയുടെ ഭാഗമായി ജോഗിങ്ങിനൊപ്പം പ്ലാസ്റ്റിക് മാലിന്യനിർമാർജനവും ബോധവത്കരണ റാലിയും നടത്തി. ബസ്‌സ്റ്റാൻഡും പരിസരവും ചന്തയും പരിസരവും വൃത്തിയാക്കി. എ.എൻ.ഒ. ഡോ. ഹരിനാരായണൻ, ജി.എസ്.യു.ഒ. ഭരത് ബി.ദേവ് തുടങ്ങിയവർ നേതൃത്വം നൽകി.