തലയോലപ്പറമ്പ്: ഇരുദിശകളിൽ നിന്നുവന്ന ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർമാരായ കലയത്തുംകുന്ന് ജയവിലാസത്തിൽ ഗോപാലകൃഷ്ണൻ(42), തലയോലപ്പറമ്പ് ഗായത്രിയിൽ സുരേഷ് ശർമ്മ(52), യാത്രക്കാരനായ ശിവദാസപ്പണിക്കർ(58) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച 12.30-ന് പൊതി-ഇരുമ്പയം റോഡിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പാറമടക്കുസമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു ഓട്ടോകളും റോഡിൽ മലക്കം മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ പൊതി സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെള്ളൂർ പോലീസ് സംഭവസ്ഥലത്തെത്തി.