തലനാട്: എസ്.എൻ.ഡി.പി. യോഗം 500-ാംനമ്പർ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ മിനർവാ മോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓമനാ ഗോപിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. അബികാ സുകുമാരൻ, ബിന്ദു സജികുമാർ, കുമാരി ഭാസ്കരൻ, കെ.ആർ.ഷാജി, എ.ആർ.ലെനിൻമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഓമനാ ഗോപിനാഥൻ(പ്രസി.), പദ്‌മിനി മനോഹരൻ (വൈസ് പ്രസി.), ട്വിങ്കിൽ വിനോജ് (സെക്ര.), ജയ വിനോദ് (യൂണിയൻ കമ്മിറ്റി അംഗം). മാതൃസമിതി ഭാരവാഹികൾ: സി.കെ.ലിസിയമ്മ (പ്രസി.), സരസമ്മ കുമാരൻ (വൈസ് പ്രസി.), മിനിയമ്മ പുഷ്കരൻ (സെക്ര.).