ഗാന്ധിനഗർ: ചൊവ്വാഴ്ചത്തെ ഹർത്താൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിൻഡർ ലോറി എത്താത്തതിനെതുടർന്ന് ശസ്ത്രക്രിയ മുടങ്ങി.

ഡെന്റൽ, സർജറി, പ്രധാന ശസ്ത്രക്രിയ വിഭാഗം, അസ്ഥിരോഗം എന്നിവിടങ്ങളിലെ പ്രധാന ശസ്ത്രക്രിയകൾ മാറ്റിവെച്ചു. മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്.

ചില വിഭാഗങ്ങളിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. ഇതിൽ അടിയന്തര സ്വഭാവമുള്ളത് അത്യഹിതവിഭാഗം ശസ്ത്രക്രിയ മുറിയിലുൾപ്പെടെ നടത്തി. ഉച്ചയോടെ ഓക്സിജൻ എത്തിച്ചെങ്കിലും രോഗികളെ തിരികെ വാർഡിലേക്ക് മാറ്റിയതിനാൽ ശസ്ത്രക്രിയകൾ നടത്തിയില്ല.